പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പാലക്കാട്: പശുക്കള്ക്ക് ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
ചുള്ളിമട ക്ഷീര സംഘത്തില് സ്ഥാപിച്ച 20 കെ.ഡബ്ല്യൂ സോളര് പ്ലാന്റ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്ത പാല് ഉത്പാദനത്തില് ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 20 മെഗാവാട്ടിന്റെ സോളര് പ്ലാന്റ് ഒരുക്കിയത്. മികച്ച ക്ഷീര കര്ഷകന് അട്ടപ്പളം സുബ്രഹ്മണ്യനെ പരിപാടിയില് ആദരിച്ചു. പരിപാടിയില് വി.കെ ശ്രീകണ്ഠന് എം.പി മുഖ്യാഥിതിയായി.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.പത്മിനി, പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എന്. പ്രസീത, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, ക്ഷീര കര്ഷകര് എന്നിവര് പങ്കെടുത്തു
Leave A Reply
error: Content is protected !!