വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും

വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.  ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം ജനുവരി 21ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സിനിമയുടെ റിലീസിന് യാതൊരു മാറ്റവുമില്ലെന്ന് നിർമാതാക്കൾ പറഞ്ഞു.

സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് നിർമാതാക്കൾ സിനിമയുടെ റിലീസിൽ മാറ്റമില്ലെന്ന് അറിയിച്ചത്. ഹൃദയം ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക് ഡൌൺ, സൺ ഡേ കർഫ്യു നെറ്റ് കർഫ്യു എന്നിങ്ങനെയുള്ള നിയന്ത്രങ്ങളൊന്നും വരാതിരുന്നാൽ, 21- ന് തന്നെ സിനിമ കേരളത്തിലെ തീയേറ്ററുകളിൽ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാർത്തപരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും നിർമാതാക്കൾ അറിയിച്ചു..

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദർശൻ, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!