സിന്തറ്റിക് ട്രാക്കിൽ പവലിയൻ നി‍ർമാണത്തിനു തുടക്കം

സിന്തറ്റിക് ട്രാക്കിൽ പവലിയൻ നി‍ർമാണത്തിനു തുടക്കം

പാലക്കാട് ഗവ.മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിനോടു ചേർന്ന് അടിസ്ഥാന വികസന നിർമാണ പ്രവൃത്തികൾ എം എൽ എ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ചു. രണ്ടു നിലകളോടുകൂടിയ പവലിയൻ അടങ്ങുന്ന കെട്ടിടത്തിന്റെ നി‍ർമാണമാണു നിലവിൽ തുടങ്ങിയത്. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.12 കോടി രൂപ ചെലവഴിച്ചാണു ഈ നിർമാണം.

ഓഫിസ് മുറികൾ, കായിക താരങ്ങൾക്കായി ഡോർമിറ്ററി,ഗാലറി, ശുചിമുറികൾ, കളിക്കാർക്കു വസ്ത്രം മാറുന്നതിനും വിശ്രമിക്കുന്നതിനുമുള്ള മുറികൾ തുടങ്ങി എല്ലാവിധ അനുബന്ധ സൗകര്യങ്ങളും എട്ടു മാസത്തിനുള്ളിൽ ഒരുക്കുമെന്നു കരാർ കമ്പനിയായ ഹാബിറ്റാറ്റ് ടെക്നോ ഗ്രൂപ്പ് അധികൃതർ പറഞ്ഞു. വെള്ളത്തിനായി കുഴൽക്കിണറുകളും സ്ഥാപിക്കും. കൂടാതെ പാർക്കിങ് സ്ഥലവും ഒരുക്കും.

Leave A Reply
error: Content is protected !!