ഉറപ്പാക്കണം ‘എസ്എംഎസ്’…

ഉറപ്പാക്കണം ‘എസ്എംഎസ്’…

ഉയരുന്ന കോവിഡ് കണക്കുകൾക്കൊപ്പം പാലക്കാട് ജില്ലയിൽ ക്ലസ്റ്ററുകളും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട് . ഇതോടെ വിദ്യാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡം കർശനമാക്കാൻ ആരോഗ്യ വകുപ്പ് എല്ലാവരോടും നി‍ർദേശിച്ചു. ജില്ലയിൽ സ്ഥാപനങ്ങളിലും കോവിഡ് ക്ലസ്റ്റുകൾ രൂപപ്പെടുന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങി കഴിഞ്ഞു . എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനാണു നിലവിൽ ആരോഗ്യ വകുപ്പ് നിർദേശം.

സുരക്ഷിത അകലം, മാസ്ക്, സാനിറ്റൈസർ (എസ്എംഎസ്) കർശനമാക്കാൻ ആരോഗ്യവകുപ്പിന്റെ നി‍ർദേശം നൽകി . ഒരിടത്തും എസ്എംഎസ് പ്രോട്ടോക്കോൾ പാലിക്കാത്ത സാഹചര്യത്തിലാണു ഈ നടപടി. വിദ്യാലയങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കടുപ്പിക്കും.

Leave A Reply
error: Content is protected !!