പകൽ സമയത്ത് വീട് തുറന്ന് മോഷണം

പകൽ സമയത്ത് വീട് തുറന്ന് മോഷണം

കോഴിക്കോട് കൊടുവള്ളിയിൽ വീട്ടുകാർ പുറത്ത് പോയ പകൽ സമയത്ത് വീട് തുറന്ന് മോഷണം. രണ്ടര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് വീട്ടിൽ നിന്നും നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത് . പേക്കണ്ടിയിൽ കെ.സി.സിദ്ദിഖിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിദ്ദിഖിന്റെ സഹോദരന്റെ വീട്ടിൽ വിവാഹച്ചടങ്ങിനായി വീട്ടുകാർ വീട് പൂട്ടി രാവിലെ പതിനൊന്നരയോടെ പോയിരുന്നു. വൈകിട്ടു തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ പിൻവശത്തെ അടുക്കള വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത് എന്നാണ് പ്രാഥമിക നിഗമനം . കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. അലമാരയിലെ വസ്തുക്കളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീടിനകത്താകെ മുളക് പൊടി വിതറുകയും ചെയ്തിട്ടുണ്ട്. കൊടുവള്ളി പൊലീസിൽ വീട്ടുടമ പരാതി നൽകി. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Leave A Reply
error: Content is protected !!