ബിജെപിക്ക് തിരിച്ചടി: കുഞ്ഞാലിക്കുട്ടി

ബിജെപിക്ക് തിരിച്ചടി: കുഞ്ഞാലിക്കുട്ടി

പാ‍ർലിമെന്റിൽ ബിജെപി തിരിച്ചടി നേരിടാൻ പോകുകയാണെന്നും അവരുടെ പ്രധാന തൂണായ യുപി കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തുടർച്ചയിൽ സിപിഎം ഇപ്പോൾ അഹങ്കരിക്കുകയാണ്.

കോവിഡും അതു മൂലമുള്ള സാമ്പത്തികമാന്ദ്യവും ഉള്ളപ്പോൾ ലക്ഷം കോടി രൂപ കടമെടുത്ത് കെ റെയിൽ പദ്ധതി നടപ്പാക്കുന്നു. ബംഗാളിൽ സിപിഎമ്മിന് ഏറ്റ പരുക്കൊന്നും മുസ്‌ലിം ലീഗിന് ഇപ്പോഴും ഇല്ല. ഇപ്പോഴും രണ്ടു സംസ്ഥാനങ്ങളിൽ പ്രബല പാർട്ടി തന്നെയാണ് മുസ്‌ലിം ലീഗ് . വഖഫ് നിയമം എടുത്തുകളഞ്ഞപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.സി.വടകര ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു.

Leave A Reply
error: Content is protected !!