കാസർകോട് ആത്മഹത്യക്ക് ശ്രമിച്ച 17-കാരി മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കാസർകോട് ആത്മഹത്യക്ക് ശ്രമിച്ച 17-കാരി മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പയിലുണ്ടായ സംഭവത്തിൽ പെണ്‍കുട്ടിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകള്‍ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുമ്പെയാണ് പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Leave A Reply
error: Content is protected !!