കയറ്റുമതി വരുമാനം റെക്കോർഡ് ഉയരത്തിലെന്ന് റിപ്പോർട്ടുകൾ

കയറ്റുമതി വരുമാനം റെക്കോർഡ് ഉയരത്തിലെന്ന് റിപ്പോർട്ടുകൾ

ഡൽഹി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഡിസംബറിൽ കുറിച്ചത് എക്കാലത്തെയും ഉയരം. 2020 ഡിസംബറിലെ 2,722 കോടി ഡോളറിനേക്കാൾ 38.91 ശതമാനം വളർച്ചയോടെ 3,781 കോടി ഡോളറാണ് കഴിഞ്ഞമാസം ലഭിച്ചത്. പെട്രോളിയം ഉത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, റെഡിമെയ്ഡ് വസ്‌ത്രങ്ങൾ എന്നിവയ്ക്ക് ലഭിച്ച മികച്ച ഓർഡറുകളാണ് കരുത്തായതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞമാസം ഇറക്കുമതിച്ചെലവ് 38.55 ശതമാനം വർദ്ധിച്ച് 5,948 കോടി ഡോളറായി. ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി വരുമാനം 30,138 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്തെ 20,138 കോടി ഡോളറിനേക്കാൾ വളർച്ച 49.66 ശതമാനം. ഇക്കാലയളവിൽ ഇറക്കുമതി 68.91 ശതമാനം ഉയർന്ന് 44,382 കോടി ഡോളറിൽ എത്തി.

Leave A Reply
error: Content is protected !!