23 സർക്കാർ സ്കൂളുകൾകൂടി ജില്ലയിൽ ഹൈടെക്കാകുന്നു

23 സർക്കാർ സ്കൂളുകൾകൂടി ജില്ലയിൽ ഹൈടെക്കാകുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ 23 സ്കൂളുകൾ കൂടി ഹൈടെക് ആകുന്നു.മുൻപ് 5 കോടി രൂപ ചെലവിൽ പതിമൂന്നും 3 കോടി ചെലവിൽ ഇരുപത്തി മൂന്നും പ്ലാൻ ഫണ്ടിൽ 17 സ്കൂളുകളും നവീകരിച്ചതിനു പുറമെയാണിത്. 5 കോടിരൂപ ചെലവഴിച്ച് ഹൈടെക് ആക്കുന്ന ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മലപ്പുറം, ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കൊണ്ടോട്ടി, ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പെരുവള്ളൂർ എന്നിവയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എം.മണി ഇന്നലെ മാധ്യമങ്ങളെയും ബന്ധപെട്ടവരെയും അറിയിച്ചു.

കിഫ്ബിയിൽനിന്നു 3 കോടിയും ഒരു കോടി രൂപയും വീതം അനുവദിച്ച വിവിധ സ്കൂളുകളുടെ പണി ഒരുമാസത്തിനകം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും എന്നാണ് സൂചന . കിഫ്ബിയിൽ നിന്ന് ഒരു കോടി അനുവദിച്ച 40 സ്‌കൂളുകൾ കൂടി ടെൻഡർ പൂർത്തിയാക്കി പണി ആരംഭിച്ചിട്ടുണ്ട്. 3 കോടി രൂപ അനുവദിച്ച 50 സ്‌കൂളുകളുടെ നിർമാണ നിർവഹണ ഏജൻസിയായി കിലയെ ചുമതലപ്പെടുത്തി.

Leave A Reply
error: Content is protected !!