ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി അവിശ്വസനീയം ; സർക്കാർ അപ്പീലിന് പോകണം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി അവിശ്വസനീയം ; സർക്കാർ അപ്പീലിന് പോകണം – ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് നീതിന്യായ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിധി അവിശ്വസനീയമെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതികരിക്കുമ്പോഴും ഹാജരാക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപനമുണ്ടാവുക എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്.

സമീപകാലത്ത് വന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ കോടതി വിധികളെ മുന്നിൽ വെച്ചു കൊണ്ടു കൂടി ഈ വിധി വിലയിരുത്തപ്പെടണം. ഇത്തരം കേസുകളിൽ പ്രതികൾ കൂസലില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാവുകയും ‘നീതി നടപ്പാക്കപ്പെട്ടു’ എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഞെട്ടൽ ഉണ്ടാക്കുന്നത് ആണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്.കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുകയും നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.അതിക്രമത്തിനെതിരെ സധീരം പോരാടുന്ന കന്യാസ്ത്രീകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം അറിയിച്ചു.

Leave A Reply
error: Content is protected !!