പൊതിയാത്തേങ്ങയല്ല ഇവിടെ

പൊതിയാത്തേങ്ങയല്ല ഇവിടെ

കേരളം സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പൊതിയാത്തേങ്ങയായി അവശേഷിക്കുമ്പോൾ മികച്ച വിലയിൽ സംഭരണത്തിനു മാതൃകകാട്ടി വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂസ് കമ്പനി മുന്നേറുകയാണ് . കേരഫെഡ് പ്രഖ്യാപിച്ച വിലയിലാണ് കമ്പനി കർഷകരിൽനിന്നു ഇപ്പോൾ തേങ്ങയെടുക്കുന്നത്. ഇരുപതിനായിരം കർഷകർ ഇതിൽ അംഗങ്ങളാണ്. പ്രതിദിനം സംഭരിക്കുന്നത് 3 ടണ്ണിലേറെ നാളികേരം. കേരഫെഡ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്താകെ സംഭരിച്ചത് 1.7 ടൺ പച്ചതേങ്ങ.

ഈ കൂട്ടായ്മ ഒരാഴ്ച കൊണ്ട് സംഭരിച്ചത് മുഴുവൻ 21 ടൺ. മൂർക്കനാട്, കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, പുലാമന്തോൾ, കീഴാറ്റൂർ, വെട്ടത്തൂർ, ഏലംകുളം, താഴെക്കോട് പഞ്ചായത്തുകളിലെ കർഷകരാണ് ഈ കൂട്ടായ്മയിലുള്ളത്. 169 നാളികേര ഉൽപാദക സംഘങ്ങൾ, പഞ്ചായത്തുതല കോഓർഡിനേഷൻ കമ്മിറ്റിയായി 12 ഫെഡറേഷനുകൾ, ഇവ ചേർന്ന് രൂപീകരിച്ച വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി; ഇതാണ് കൂട്ടായ്മയുടെ പൂർണ ഘടന. കർഷകരിൽനിന്നു സമാഹരിച്ച ഒന്നേമുക്കാൽ കോടി രൂപ ഉപയോഗിച്ചാണ് ഈ പ്ലാന്റ് തുടങ്ങിയത്.

Leave A Reply
error: Content is protected !!