മാള ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

മാള ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

തൃശൂർ: മാള ബ്ലോക്ക് പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്, ക്ഷീര സഹകരണ സംഘങ്ങള് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാള ബ്ലോക്ക് ക്ഷീരസംഗമം നടത്തി. കുണ്ടൂർ, കുഴൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളില് നടന്ന ക്ഷീര കര്ഷക സംഗമത്തിന്റെ ഉദ്ഘാടനം എം എല് എ വി ആർ സുനിൽകുമാർ നിര്വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര് പി എ ബീന പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്കിലെ മുതിർന്ന ക്ഷീര കർഷകനെ ആദരിച്ചു. ബ്ലോക്കിലെ 22 ക്ഷീര സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെയും ബ്ലോക്കിൽ കൂടുതൽ പാൽ സംഭരിച്ച സംഘത്തെയും ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ക്ഷീര കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി.
കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ കെ പി, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ കെ ആർ, മാള ബ്ലോക്ക് പാഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിജി യാക്കോബ്, ഗീത ചന്ദ്രൻ, കുഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സണ്ണി കൂട്ടാല, ബിജി വിൽസൺ, സന്തോഷ് കുമാർ, മാള ബ്ലോക്ക് മെമ്പർമാരായ എ എ അഷറഫ്, സിൽവി ടീച്ചർ, ബിന്ദു ഷാജു, വിൻസി ജോഷി, രേഖ ഷാന്റി ജോസഫ്, കുഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു പി കെ, റോസ്മി രാജു ഐനിക്കൽ, കുഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻദാസ് ടി ഐ, കുണ്ടൂർ വെറ്റിനറി സർജൻ ജിനി ജോർജ്, എരവത്തൂർ സംഘം പ്രസിഡന്റ് പി ജെ വർഗീസ്, അണ്ണല്ലൂർ-ആനപ്പാറ ക്ഷീരസംഘം പ്രസിഡന്റ് സി കെ രാജലക്ഷ്മി, പൂപ്പത്തി സംഘം സെക്രട്ടറി സന്ധ്യ കെ എസ്, ആലമറ്റം ക്ഷീര സംഘം സെക്രട്ടറി കോമളവല്ലി കെ എൻ, ആലമറ്റം ക്ഷീരസംഘം പ്രസിഡന്റ് എ സി സുഗതൻ, മാള ഡയറി ഫാം ഇൻസ്ട്രക്ടർ നിഷ സി, മാള ക്ഷീര വികസന ഓഫീസർ ജൂണി ജോസ് റോഡ്‌റിഗ്സ്‌ എന്നിവര് സംബന്ധിച്ചു.
സംഗമത്തിന്റെ ഭാഗമായി നടന്ന ക്ഷീര വികസന സെമിനാറിൽ ലാഭകരമായ പാലുല്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ജോയ് ജോർജ് ക്ലാസെടുത്തു. ചാലക്കുടി ക്ഷീര വികസന ഓഫീസർ സെബിൻ പി എഫ് മോഡറേറ്ററായി.
Leave A Reply
error: Content is protected !!