പൂച്ചകളിലെ ആർത്രൈറ്റിസിന് പരിഹാരം; അമേരിക്കയിൽ മരുന്നിന് അംഗീകാരം ലഭിച്ചു

പൂച്ചകളിലെ ആർത്രൈറ്റിസിന് പരിഹാരം; അമേരിക്കയിൽ മരുന്നിന് അംഗീകാരം ലഭിച്ചു

അമേരിക്ക : പൂച്ചകളിൽ ഓസ്റ്റിയോആർത്രൈറ്റിസിന്റെ ( അസ്ഥികളിലെ തേയ്മാനം ) ഫലമായുണ്ടാകുന്ന വേദന നിയന്ത്രിക്കുന്നതിനുള്ള മോണോക്ലോണൽ ആന്റിബോഡി മരുന്നിന് ആദ്യമായി അനുമതി നൽകി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ( എഫ്.ഡി.എ ).

ആറും അതിൽ കൂടുതലും പ്രായമുള്ള 60 ശതമാനം പൂച്ചകളിലും 12 വയസിന് മേലുള്ള 90 ശതമാനം പൂച്ചകളിലും ഈ അവസ്ഥ കണ്ടുവരുന്നതായാണ് പഠനങ്ങൾ. അനുമതി ലഭിച്ചിരിക്കുന്ന ‘ സോളൻസിയ ” എന്ന മരുന്ന് കുത്തിവയ്ക്കുന്നത് വഴി വേദന കുറയ്ക്കാൻ സഹായിക്കുന്ന നെർവ് ഗ്രോത്ത് ഫാക്ടർ ( എൻ.ജി.എഫ് ) എന്ന പ്രോട്ടീൻ ഉത്തേജിപ്പിക്കപ്പെടുന്നു.

ഈ മരുന്നിലൂടെ പൂച്ചകളിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു. മാസത്തിലൊരിക്കൽ മൃഗഡോക്ടർ മുഖേനയാണ് കുത്തിവയ്പ് നടത്തുക. അതേ സമയം, നേരിയ പാർശ്വഫലങ്ങൾ പൂച്ചകളിൽ പ്രകടമാകാമെന്നും ചികിത്സ തുടരുന്നതിൽ കുഴപ്പമില്ലെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!