240 പേർക്കു കൂടി കോവിഡ്

240 പേർക്കു കൂടി കോവിഡ്

വയനാട് ജില്ലയിൽ ഇന്നലെ 240 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി.ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.72 ശതമാനം ആണ് . 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 223 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുള്ളത് . ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 17 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,260 ആയി.

ഇതിൽ 1,34,976 പേർ രോഗമുക്തരായി. നിലവിൽ 1,288 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,243 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. 756 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. നിലവിൽ 10,869 പേരാണു നിരീക്ഷണത്തിലുള്ളത്. ഇന്നലെ 979 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

Leave A Reply
error: Content is protected !!