പയ്യന്നൂർ കോളജിന് ഫുട്ബോൾ ചാംപ്യൻഷിപ്

പയ്യന്നൂർ കോളജിന് ഫുട്ബോൾ ചാംപ്യൻഷിപ്

പ്രഥമ കണ്ണൂർ ജില്ലാ ഒളിംപിക് ഗെയിംസ് ഫുട്ബോൾ കിരീടം പയ്യന്നൂർ കോളജിന്. ഫൈനലിൽ മറുപടിയില്ലാത്ത 2 ഗോളിനു കണ്ണൂർ ജിംഖാന എഫ്സിയെയാണുണ് പയ്യന്നൂർ കോളേജ് പരാജയപ്പെടുത്തിയത്. അതുൽ ഗണേഷ്, മുഹമ്മദ് ദിൽഷാദ് എന്നിവരുടെ വകയായിരുന്നു ഗോളുകൾ.

ഒളിംപിക് ഗെയിംസ് കമ്മിറ്റി ജനറൽ കൺവീനർ ‍ഡോ.പി.കെ.ജഗന്നാഥൻ
വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സയ്ദ്, ജോയിന്റ് സെക്രട്ടറി കെ.വി.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!