കണ്ണൂരിൽ ടിപിആർ 21.5 ശതമാനം

കണ്ണൂരിൽ ടിപിആർ 21.5 ശതമാനം

കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ കുതിച്ചുയരുന്നു. 21.5 ശതമാനമാണ് ജില്ലയിലെ ഇന്നലത്തെ ടിപിആർ. കഴിഞ്ഞ ദിവസം വരെ 15 ശതമാനത്തിൽ താഴെയായിരുന്നു ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക്. ജില്ലയിൽ 787 പേരാണ് ഇന്നലെ പോസിറ്റീവ് ആയത്. 3661 സാംപിളുകൾ ഇന്നലെ മാത്രം കണ്ണൂരിൽ പരിശോധിച്ചു. 215 പേർ ഇന്നലെ രോഗമുക്തി നേടി. ഇതുവരെ 2451628 പരിശോധനകളാണ് ജില്ലയിൽ നടത്തിയത്.

ഇതിൽ 297502 പേർ പോസിറ്റീവ് ആയി. 3679 പേർ ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2732 പേർ നിലവിൽ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!