പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി

പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങിയെന്ന് നാട്ടുകാർ. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്.

ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. അതേസമയം  പാലക്കാട് ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുഞ്ഞിനെ  വനം വകുപ്പിൻ്റെ  സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.

 

Leave A Reply
error: Content is protected !!