കാട്ടാന ശല്യം രൂക്ഷം

കാട്ടാന ശല്യം രൂക്ഷം

കാസർഗോഡ് പാണ്ടികണ്ടം കാരക്കാട് കാട്ടാന ശല്യം രൂക്ഷം ആയി . ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ കുട്ട്യാനം, ബാലനടുക്കം അടക്കമുള്ള മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ട് നാളേറെയായി.നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാറില്ല . ഇന്നലെയും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഭയം കാരണം പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ .

കാട്ടാനകളുടെ ആക്രമണത്തിൽ ഒട്ടേറെ പേരുടെ കൃഷിയിടങ്ങൾ നശിച്ചു കഴിഞ്ഞു . ഇരിയണ്ണി, ബേപ്പ്, വഴി പാണ്ടിക്കണ്ടം പയസ്വിനി പുഴ കടന്നാണ് ആനക്കൂട്ടം ഗോകുല വഴി കുന്നുകൾ കടന്നു കാരക്കാട് എത്തിയത്.

Leave A Reply
error: Content is protected !!