കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ സംസ്കാരിക്കാതെ ഇട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ

കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ സംസ്കാരിക്കാതെ ഇട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ

ട്രിപ്പോളി: ലിബിയയിൽ ശവസംസ്കാരം കാത്തു കിടക്കുന്നത് 742 മൃതദേഹങ്ങളെന്ന് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയും സർക്കാരും തമ്മിലുണ്ടായ യുദ്ധത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ആണ് ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ലിബിയയിലെ കരാരിം പ്രവിശ്യയ്ക്കടുത്തുള്ള മിസ്റാട്ടയിലാണ് ഈ ജീർണിച്ച മൃതദേഹങ്ങളുള്ളത്. പെട്ടെന്ന് കേടാവാതെയിരിക്കാൻ ഭക്ഷണം സൂക്ഷിക്കുന്ന ഫ്രീസറുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 2016-ൽ നിലവിൽ വന്ന സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പതിനായിരക്കണക്കിന് ഉണ്ടായിരുന്നു. ഒരുവിധമെല്ലാം സംസാരിച്ചിട്ടും ബാക്കി വന്നതാണ് ഇവ.

പക്ഷെ, അതിനിടയിൽ വീണ്ടും ആഭ്യന്തര കലാപം രൂക്ഷമാവുകയും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതോടെ, അവഗണിക്കപ്പെട്ട ഈ മൃതദേഹങ്ങൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്നു. മാസങ്ങൾക്കുള്ളിൽ, ഫ്രീസറുകളിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചതോടെ മൃതദേഹങ്ങൾ അഴുകാൻ ആരംഭിച്ചു. ദുർഗന്ധം വമിക്കുന്ന ഈ കോമ്പൗണ്ട് സംരക്ഷിക്കാൻ ഒരു യൂണിറ്റ് പോലീസിന് നിയോഗിച്ചിട്ടുണ്ട്. മനുഷ്യവംശത്തിന് എതിരെ പോരാടിയതിന്റെ പേരിൽ മാപ്പു ലഭിക്കാത്ത ഭീകരരുടെ മൃതദേഹങ്ങൾ ഇന്നും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.

Leave A Reply
error: Content is protected !!