കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ

കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ

കേരളത്തിനകത്തും പുറത്തും ഒട്ടേറെ കേസുകളിൽ പ്രതികളായ കുപ്രസിദ്ധ ക്രിമിനലുകൾ പോലീസ് പിടിയിൽ. മംഗളൂരു ആകാശ് ഭവനിലെ രോഹിദാസ് (ആകാശ് ഭവൻ ശരൺ-38), കങ്കനാടിയിലെ അനിൽ കുമാർ സാലിയൻ (അനിൽ പമ്പുവെൽ-40), ബജ്‌പെയിലെ സൈനൽ ഡിസൂസ (22), ഫറാങ്കിപ്പേട്ടിലെ പ്രസാദ് (39), ജപ്പിനമൊഗേരുവിലെ ചേതൻ കോട്ടാരി (35) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇരുചക്ര വാഹന യാത്രക്കാരനെ കൊള്ളയടിക്കുകയും എതിർ സംഘത്തിൽ പെട്ടയാളെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഡിസംബർ 8 ന് സൂറത്കലിൽ ഇരുചക്ര വാഹന യാത്രക്കാരനെ തടഞ്ഞു നിർത്തി വാഹനവും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ ഇവർ കവർന്നിരുന്നു.

ഈ കേസിലാണ് ഈ സംഘം കഴിഞ്ഞ ദിവസം പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണു വധ ഗൂഢാലോചന പുറത്തു വന്നത്

Leave A Reply
error: Content is protected !!