ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

മൂടൽമഞ്ഞിൽ കുളിച്ച് രാജ്യതലസ്ഥാനമായ ഡൽഹി. ഇതിന്റെ ഫലമായി ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞിട്ടുണ്ട് . താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്. അടുത്ത നാലുദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡൽഹിയിൽ മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കൻ യുപി, പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച തുടരുന്നതും മൂടൽമഞ്ഞിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!