ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ

കേരളത്തിൽ ഓൺലൈൻ ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നു വയനാട് സൈബർ പെ‍ാലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഹബീബുൽ ഇസ്‍ലാം (25), ബഷ്റുൽ അസ്‍ലം (24) എന്നിവരാണ് പോലീസിന്റെ അറസ്റ്റിലായത്. 2021 ഡിസംബറിൽ ബത്തേരി സ്വദേശിനിക്ക് ഓൺലൈൻ വഴി ഡേറ്റ എൻട്രി ജോലി നൽകി മാസം 35,000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചു.

വ്യാജ കമ്പനിയുടെ പേരിൽ ഇവരെ ബന്ധപ്പെട്ട പ്രതികൾ പരാതിക്കാരിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയും തുടർന്ന് ശമ്പളം ലഭിക്കുന്നതിനായി റജിസ്ട്രേഷൻ ചാർജ്, വിവിധ ടാക്സ്, പ്രോസസിങ് ഫീ എന്നിവ അടക്കാൻ ആവശ്യപ്പെട്ട് 12.50 ലക്ഷം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്തത്. മുംബൈയിൽ ഉള്ള അക്കൗണ്ടുകള‍ിലേക്കാണ് ഈ പണം നിക്ഷേപിക്കപ്പെട്ടതെന്നു കണ്ടെത്തി. തുടർന്നു അന്വേഷണ സംഘം അക്കൗണ്ട് ഉടമകളായ 2 യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ തട്ടിപ്പിന്റെ സൂത്രധാരന്മാരെക്കുറിച്ചു സൂചന ലഭിച്ചു.ഒടുവിൽ ഇവരെ അറസ്റ്റ് ചെയുക ആയിരുന്നു

Leave A Reply
error: Content is protected !!