ജില്ലയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ജില്ലയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചന നൽകി മലപ്പുറം ജില്ലയിലെ ടിപിആർ നിരക്ക് നീണ്ട ഒരു ഇടവേളയ്ക്കു ശേഷം 10ശതമാനത്തിനു മുകളിലെത്തി. ഇന്നലെ ജില്ലയിൽ 708 പേർക്കാണു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് 12.56% ആണ് .

ഇന്നലെ 5636 സാംപിളുകളാണു പരിശോധിച്ചത്. 675 പേർക്കു സമ്പർക്കത്തിലൂടെയാണു ഇവിടെ ഇന്നലെ മാത്രം രോഗം പകർന്നത്. ഇതിൽ ഉറവിടം അറിയാത്ത 13 കേസുകളുണ്ട്. ജില്ലയിൽ ഇതുവരെ 25.3 ലക്ഷം പേരാണു രണ്ടു ഡോസും സ്വീകരിച്ചത്. 7002 പേർ കരുതൽ ഡോസ് സ്വീകരിച്ചു.

Leave A Reply
error: Content is protected !!