‘കൊഴിഞ്ഞുപോക്കൽ’; ക്ഷീണം മറികടക്കാന്‍ ഒരുങ്ങി ബി.ജെ.പി, ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

‘കൊഴിഞ്ഞുപോക്കൽ’; ക്ഷീണം മറികടക്കാന്‍ ഒരുങ്ങി ബി.ജെ.പി, ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കും

ഉത്തർപ്രദേശിൽ പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്‍റെ തിരിച്ചടി മറികടക്കാൻ ബി.ജെ.പി ശ്രമം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം ബി.ജെപിക്കെതിരെ ചെറിയ പാർട്ടികളെ ഉൾപ്പെടുത്തി വിശാല സഖ്യത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ അഖിലേഷ് യാദവ്.

പിന്നാക്ക വിഭാഗതിനിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളുടെ പാർട്ടി വിടൽ തുടരുന്നതിനിടെയാണ് പുതിയ നീക്കവുമായി മുഖ്യമന്ത്രി ആദിത്യനാഥ് വീട്ടുകൾ കയറിതുടങ്ങിയത്. ദലിത് വോട്ടുകളെ ഏകീകരിക്കുകയാണ് യോഗി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്‍റെ തിരിച്ചടി മറികടക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

യു.പിയിൽ അപ്രതീക്ഷിതമായി മൂന്നു ദിവസത്തിനിടയിൽ മൂന്ന് മന്ത്രിമാരുൾപ്പെടെ എൻ.ഡി.എ വിട്ടത് പതിനഞ്ച് എം.എൽ.എമാരാണ്. പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴുള്ള നീക്കങ്ങൾ. എന്നാൽ പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ യോഗി തയ്യാറായിട്ടില്ല. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗി പ്രതികരിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!