13 ദിവസം, ബൈപാസിൽ പൊലിഞ്ഞ് 5 ജീവൻ

13 ദിവസം, ബൈപാസിൽ പൊലിഞ്ഞ് 5 ജീവൻ

കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ബൈപാസിൽ 13 ദിവസത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത് 5 ജീവൻ ആണ് . ഒരു ഭാഗത്ത് ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വേഗം കുറച്ചു പോകണമെന്നു പലയിടത്തും അധികൃതർ ബോർഡ് വച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ അമിതവേഗത്തിലാണു മിക്ക വാഹനങ്ങളുടെ പോക്ക്.

ഇവിടെ രാത്രിയിലും പുലർച്ചെയുമാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേറെയും ഒട്ടേറെ പേരുണ്ട് . വേണ്ടത്ര പരിശോധന ഇല്ലാത്തത് അമിതവേഗത്തിനും അപകടത്തിനും കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

Leave A Reply
error: Content is protected !!