സർക്കാർ അനുമതി നൽകിയില്ല: കുതിരാനിൽ രണ്ടാം തുരങ്കം തുറന്നില്ല

സർക്കാർ അനുമതി നൽകിയില്ല: കുതിരാനിൽ രണ്ടാം തുരങ്കം തുറന്നില്ല

പാലക്കാട് കുതിരാൻ രണ്ടാം തുരങ്കം ഉടൻ തുറക്കാൻ സർക്കാർ അനുമതി നൽകിയില്ല; ഇതോടെ ഇന്നലെ രാവിലെ തുരങ്കം തുറക്കാനുള്ള കമ്പനിയുടെ നീക്കം പരാജയപ്പെട്ടു. ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം തുരങ്കം തുറക്കാനുള്ള അനുമതി തേടി കരാർ കമ്പനി നൽകിയ കത്തിനു സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വമാണു ഇപ്പോളും ഇവിടെ തുടരുന്നത്.

തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരട്ട വരി ഗതാഗതം നിലവിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾ വിശദമായി പരിശോധിച്ചു തുറന്നാൽ മതിയെന്നു സർക്കാർ അനൗദ്യോഗികമായി കമ്പനിയെ നേരത്തെ അറിയിച്ചിരുന്നു . എല്ലാ സജ്ജീകരണങ്ങളുമായി ഇന്നലെ രാവിലെ തുരങ്കം തുറക്കാൻ കമ്പനി തയാറായിരുന്നു. തുരങ്കം തുറക്കാൻ നിയമപരമായി സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ പൊലീസ് അടക്കമുള്ള വിവിധ വിഭാഗങ്ങളുടെ സഹായം വേണ്ടിയതിനാൽ സർക്കാരിനെ അറിയിക്കണമെന്നു മാത്രം നിബന്ധനയുണ്ട്.

Leave A Reply
error: Content is protected !!