“രാ താരമേ..” : ഭൂതകാലത്തിലെ ഷെയിൻ നിഗം പാടിയ ഗാനം പുറത്തിറങ്ങി

“രാ താരമേ..” : ഭൂതകാലത്തിലെ ഷെയിൻ നിഗം പാടിയ ഗാനം പുറത്തിറങ്ങി

ഭൂതകാലം എന്ന പുതിയ ചിത്രത്തിനായി ഷെയ്ൻ നിഗവും മുതിർന്ന നടി രേവതിയും ഒന്നിക്കുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങി. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, അഭിരാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല എന്നിവരും ചിത്രത്തിലുണ്ട്. ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി .

“രാ താരമേ..” എന്ന് തുടങ്ങുന്ന ഗാനത്തിൻറെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗാനത്തിൻറെ വരികൾ എഴുതിയതും, സംഗീതവും, ആലാപനവും നടത്തിയിരിക്കുന്നതും ഷെയിൻ നിഗം ആണ്. സംവിധായകൻ രാഹുലും ശ്രീകുമാർ ശ്രേയസും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നടൻ ഷെയ്ൻ നിഗം ​​ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. കൂടാതെ ഷെയിൻ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. ഗോപി സുന്ദർ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നു. ഷെഹനാദ് ജലാൽ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

പ്ലാൻ ടി ഫിലിംസിന്റെയും ഷെയ്ൻ നിഗം ​​ഫിലിംസിന്റെയും ബാനറിൽ തെരേസ റനിൽ ഹബീബും സംയുക്തമായാണ് ഭൂതകാലം നിർമ്മിക്കുന്നത്. ചിത്രം നേരിട്ട് ഒടിടി റിലീസ് ആയിട്ടാണ് എത്തുന്നത്. ചിത്രം ഈ മാസം 21ന് സ്‌ട്രീമിംഗ്‌ ആരംഭിക്കും.

Leave A Reply
error: Content is protected !!