ദുബായ് എക്സ്​പോ 2020; ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം

ദുബായ് എക്സ്​പോ 2020; ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം

ദുബായ് എക്സ്​പോ 2020ലേക്ക് ഞായറാഴ്ച പത്ത്​ ദിർഹമിന്​ പ്രവേശനം.എക്സ്​പോയിൽ ഒരു കോടി സന്ദർശകരെത്തുന്നത്​ ആഘോഷിക്കാനാണ്​ പത്ത്​ ദിർഹമിന്​ ടിക്കറ്റ്​ നൽകുന്നത്​. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്സ്​പോയിൽ ഞായറാഴ്ച സന്ദർശകർ​ ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ​. ആറ്​ മാസം കൊണ്ട്​ രണ്ട്​ കോടി സന്ദർകരെയാണ്​ ദുബൈ എക്സ്​പോ പ്രതീക്ഷിക്കുന്നത്​.

ഒരു കോടി സന്ദർശകരെത്തുന്നതിന്‍റെ ആഘോഷവും ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട ​വിനോദ പരിപാടികളുമുണ്ടാകും. എന്നെന്നും ഓർത്തിരിക്കാവുന്ന നാഴികക്കല്ലായി ഈ ദിവസം മാറ്റുക എന്നതാണ്​ ലക്ഷ്യം. കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ചയാണ്​. പരമ്പരാഗത കൊറിയൻ കലാപ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകും.

Leave A Reply
error: Content is protected !!