പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം

പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം

തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് വിളിച്ചുവരുത്തിയ യുവാവ് സ്റ്റേഷനുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഒല്ലൂർ സ്വദേശി സഞ്ജയിനെ (25) ആണ് ഈസ്റ്റ് സ്റ്റേഷനിലെ ശുചിമുറിയിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസ് ജീപ്പിൽ ഉടൻ സഞ്ജയിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സഞ്ജയ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സഞ്ജയിനോട് പൊലീസ് നിർദേശിച്ചതനുസരിച്ച് ഇന്നലെ മാതാപിതാക്കളെയും കൂട്ടി സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ സഞ്ജയ് ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ടു. കയ്യിൽ കരുതിയിരുന്ന കീടനാശിനി ശുചിമുറിയിൽവച്ച് ഇയാൾ കഴിക്കുകയായിരുന്നെന്നു കരുതുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പിനു പുറമേ ആത്മഹത്യാ ശ്രമത്തിനും കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!