ഷിബു എന്ന സൂപ്പർ വില്ലൻ : മിന്നൽ മുരളിയിലെ പുതിയ വീഡിയോ കാണാം

ഷിബു എന്ന സൂപ്പർ വില്ലൻ : മിന്നൽ മുരളിയിലെ പുതിയ വീഡിയോ കാണാം

ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ ചിത്രം – മിന്നല്‍ മുരളി പ്രഖ്യാപിച്ച നാൾ മുതൽ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണിത്. ചിത്രം കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടി ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളും മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്.

ചിത്രത്തെ പ്രശംസിച്ച് നിരവധിപേരാണ് എത്തുന്നത്.ഇപ്പോൾ ചിത്രത്തിലെ പുതിയ വീഡിയൊ പുറത്തിറങ്ങി..നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബല്‍ റാങ്കിംഗിൽ ചിത്രം റിലീസ് ആയത് മുതൽ ആദ്യ പത്തിൽ ഉണ്ട്. 11 രാജ്യങ്ങളിലെ ടോപ്പ് 10ല്‍ ആയിരുന്നു ചിത്രം ആദ്യവാരം. ഇപ്പോൾ ചിത്രം 30 രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. ഈ 30 രാജയങ്ങളിൽ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമുണ്ട്.

നെറ്റ്ഫ്ലിക്‌സിന്റെ ഇന്ത്യയിലെ ‘ടോപ്പ് 10’ പട്ടികയിൽ ‘മിന്നൽ മുരളി’ ഒന്നാമതാണ്. എമിലി ഇൻ പാരീസ്, ദി വിച്ചർ, ഡീകൂൾഡ്, ആരണ്യാക് എന്നീ പരമ്പരകളെ പിന്തള്ളിയാണ് മുരളി ഒന്നമത്തെത്തിയത്. ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ കാലയളവിലാണ് ‘മുരളി’ വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ചിത്രം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ഉള്ളത്. മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത് 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് . തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്.

ടോപ്പ് 10 പട്ടികയില്‍ മിന്നല്‍ മുരളി ഉള്ളത് ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്‍റീന, ബഹാമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ടൊമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ് എന്നിവിടങ്ങളിലാണ്.

Leave A Reply
error: Content is protected !!