പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും.ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11 ന് അവസാനിക്കും.പിന്നീട് മാര്‍ച്ച് 14 ന് ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ എട്ടിന് അവസാനിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കപ്പെടുക. രാവിലെ 11 ന് ലോക്സഭയില്‍ അവതരിപ്പിച്ച ശേഷം ബജറ്റ് രാജ്യസഭയിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. ഹോളിയുടെ അവധി പ്രമാണിച്ച് മാര്‍ച്ച് 18ന് സമ്മേളനം ഉണ്ടായിരിക്കില്ല.കൊവിഡ്, ഒമിക്രോണ്‍ അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും.

Leave A Reply
error: Content is protected !!