ക്ലാസ്സുകൾ ഓ​ണ്‍​ലൈ​നാ​ക്കി​യ തീ​രു​മാ​നം എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം- മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

ക്ലാസ്സുകൾ ഓ​ണ്‍​ലൈ​നാ​ക്കി​യ തീ​രു​മാ​നം എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം- മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക്ലാസ്സുകൾ ഓ​ണ്‍​ലൈ​നാ​ക്കി​യ തീ​രു​മാ​നം എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കമെന്ന് വിദ്യാഭ്യാസ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തീ​രു​മാ​നം അ​ൺ​എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം തു​ട​ങ്ങി എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കുംബാ​ധ​ക​മാ​ണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക ടൈം​ടേ​ബി​ൾ നി​ശ്ച​യി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. എ​ല്ലാ​വ​രും സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഉ​ദ്ദേ​ശി​ക്കു​ന്ന ഫ​ലം ഉ​ണ്ടാ​കൂ​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

10,11,12 ക്ലാ​സു​ക​ൾ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ പു​തു​ക്കും. കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാണ് സംസ്ഥാനത്തെ ഒ​ൻ​പ​താം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നാ​ക്കി​യത്.

Leave A Reply
error: Content is protected !!