മാരൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി : ചിത്രത്തെ നേരിട്ട് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

മാരൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി : ചിത്രത്തെ നേരിട്ട് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും

പൊങ്കൽ പ്രമാണിച്ച് ധനുഷ് നായകനാകുന്ന മാരന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഡിസ്നി+ ഹോട്ട്സ്റ്റാർ പുറത്തുവിട്ടു. നേരത്തെ റിപ്പോർട്ടുകൾ വന്നത് പോലെ , ധനുഷിന്റെ വരാനിരിക്കുന്ന ചിത്രം മാരൻ തിയേറ്റർ റിലീസ് ഒഴിവാക്കി ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യും.

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന മാരനിൽ മാളവിക മോഹനനാണ് നായിക. മലയാളി തിരക്കഥാകൃത്തുക്കളായ സുഹാസ്-ഷർഫു എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് , ഗാനരചയിതാവ് വിവേക് ​. മാസ്റ്റർ മഹേന്ദ്രൻ, സമുദ്രക്കനി, സ്മൃതി വെങ്കട്ട്, കൃഷ്ണകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave A Reply
error: Content is protected !!