കൊവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ക്ക് ബ്രൂഫെന്‍ വേദനസംഹാരി നല്‍കുന്നത് നല്‍കുന്നത് അഭികാമ്യമല്ല

കൊവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ക്ക് ബ്രൂഫെന്‍ വേദനസംഹാരി നല്‍കുന്നത് നല്‍കുന്നത് അഭികാമ്യമല്ല

കൊവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ക്ക് ബ്രൂഫെന്‍ വേദനസംഹാരി നല്‍കുന്നത് നല്‍കുന്നത് അഭികാമ്യമല്ല.ഖത്തര്‍ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മേധാവി ഡോ. മുന അല്‍ മസ്ലാമണി ആണ് ഇക്കാര്യം പറഞ്ഞത്. ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും വൃക്കരോഗമുള്ളവര്‍ക്കും ബ്രൂഫെന്‍ ഗുളികകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും മുന അല്‍ മസ്ലാമണി പറഞ്ഞു.

ഒമിക്രോണ്‍ കൊവിഡും സാധാരണ കൊവിഡും തമ്മിലുള്ള വ്യത്യാസങ്ങളും ഡോ. മുന അല്‍ മസ്ലാമണി വിശദീകരിച്ചു. പനി, തലവേദന, ചുമ, ക്ഷീണം, പേശി വേദന എന്നിവ എല്ലാ തരം കൊവിഡുകള്‍ക്കും പൊതുവായി ഉളള ലക്ഷണങ്ങള്‍ ആണെന്നും, അസഹനീയമായ തൊണ്ട വേദന ഒമിക്രോണിന്റെ ലക്ഷണമാണെന്നും അവര്‍ പറഞ്ഞു. സാധാരണ കൊവിഡും ഡെല്‍റ്റ വകഭേദവും ശ്വാസകോശത്തെ ബാധിക്കുമ്പോള്‍, ഒമിക്രോണ്‍ ബാധിക്കുന്നത് തൊണ്ടക്കുഴലിനെയാണെന്നും അവര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!