ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധം

ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധം

ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നത് നിർബന്ധം . അബു സമ്ര കര അതിര്‍ത്തി മുഖേനയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഖത്തറിലേക്ക് എത്തുന്നവര്‍ക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കുന്നതിനാണ് ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പിലെ മേജര്‍ അബ്ദുല്ല അല്‍ ജാസമി വ്യക്തമാക്കി.

ഖത്തറില്‍ കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കാതെ വേഗത്തില്‍ തന്നെ ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷനിലൂടെ പ്രവേശനാനുമതി ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ പുതിയ യാത്രാ, ക്വാറന്റൈന്‍ നയങ്ങള്‍ അറിയാനും ഹമദ് വിമാനത്താവളത്തിലെ പ്രവേശന നടപടികളും വേഗത്തിലാക്കാനും ഇഹ്തിറാസ് രജിസ്ട്രേഷന്‍ ഗുണകരമാണ്.

Leave A Reply
error: Content is protected !!