അയ്യപ്പഭക്തർ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും; ശരണ മന്ത്രങ്ങളുമായി മകരജ്യോതി

അയ്യപ്പഭക്തർ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും; ശരണ മന്ത്രങ്ങളുമായി മകരജ്യോതി

ശബരിമലയിൽ മകരജ്യോതി ദർശനത്തിനായി നൂറുകണക്കിനു അയ്യപ്പഭക്തർ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും തടിച്ചുകൂടി. ഇന്നലെ എട്ടോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ പുൽമേടുകളിൽ തമ്പടിച്ചിരുന്ന തീർഥാടകർ എഴുന്നേറ്റുനിന്നു ശരണമന്ത്രങ്ങൾ മുഴക്കി. പ്രാർഥനാമുഖരിതമായ അന്തരീക്ഷത്തിൽ അയ്യപ്പ സ്തുതി ഗീതങ്ങൾ പാടിയും കർപ്പൂര ജ്യോതി തെളിച്ചും ഭക്തർ മകരജ്യോതി ദർശനം വലിയ രീതിയിൽ ആഘോഷമാക്കി മാറ്റി.

ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ തീർഥാടകർക്കു പുറമേ വിനോദസ‍ഞ്ചാരികൾ, പ്രദേശവാസികൾ ഉൾപ്പെടെ വൻജനാവലി ഉച്ചതിരിഞ്ഞു മുതൽ രണ്ടു കേന്ദ്രങ്ങളിലേക്കും ഒഴുകി എത്തിത്തുടങ്ങിയിരുന്നു.

Leave A Reply
error: Content is protected !!