ചൈനയെ പ്രകീർത്തിച്ച് എസ്ആർപി

ചൈനയെ പ്രകീർത്തിച്ച് എസ്ആർപി

കമ്യുണിസ്റ്റ് രാജ്യമായ ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കു ചേർന്നെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു . സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എസ്.രാമചന്ദ്രൻ പിള്ള വീണ്ടും ഒരിക്കൽ കൂടി ചൈനയെ പ്രകീർത്തിച്ചത്.അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്കു മാത്രമേ ഈ ഭൂഗോളത്തിൽ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ വലിയ നേട്ടമാണ്. ഇതു മറച്ചു വയ്ക്കാനാണ് അമേരിക്കയുടെ നേതൃത്വത്തിൽ സ്ഥിരമായി കള്ളപ്രചാരണം നടത്തുന്നത്.

ഇന്ത്യയിൽ ചൈനയ്ക്കെതിരെയുള്ള എതിർപ്പ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ കൂടിയാണ് എന്നും കടന്നപ്പള്ളി കൂട്ടിച്ചേർത്തു . രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണു നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്. ഇസ്രയേൽ പലസ്തീനിൽ ചെയ്യുന്നതു പോലെ കേന്ദ്രസർക്കാർ മറ്റു മതവിശ്വാസികളെ കശ്മീരിൽ കുടിയേറ്റുകയാണ്. കശ്മീരിലെ ജനങ്ങളുടെ ഘടന മാറ്റാനാണ് ഇത്.

Leave A Reply
error: Content is protected !!