ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു. ളാഹ വലിയ വളവിൽ ആണ് അപകടമുണ്ടായത്.

തമിഴ്നാട്ടിൽ നിന്നുള്ളവർ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10 പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്. 3 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 7 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Leave A Reply
error: Content is protected !!