കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിൽ മസ്താൻ മണിയായി അബു സലിം

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിൽ മസ്താൻ മണിയായി അബു സലിം

നവാഗതനായ ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്”. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കോമഡി സസ്പെന്‍സ് ത്രില്ലര്‍ ആണ്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അബു സലീമിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ മസ്താൻ മണി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഫസ്റ്റ് പേജ് എന്‍റര്‍ടൈന്‍മെന്‍റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിങ് റെക്‌സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും ആണ്.

Leave A Reply
error: Content is protected !!