സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; പ്രാദേശിക ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; പ്രാദേശിക ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

ആലപ്പുഴ: സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യസ വകുപ്പും സാമൂഹ്യ ശാസ്ത്ര കൗണ്സിലും ചേര്ന്ന് തയ്യാറാക്കിയ ആലപ്പുഴയുടെ സ്വാതന്ത്ര്യ സമര ജ്വാലകള് എന്ന പ്രാദേശിക ചരിത്ര പുസ്തകം ജില്ലാ കളക്ടര് എ. അലക്സാണ്ടര് പ്രകാശനം ചെയ്തു.
സെന്റ് ജോസഫ് ഗേള്സ് ഹയര് സെക്കന്ഡറി സ്‌കൂള് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് എസ്.ഐ.ഇ.ടി ഡയറക്ടര് ബി. അബുരാജ് ആദ്യ കോപ്പി ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഉപഡയറക്ടര് വി.ആര്. ഷൈല അധ്യക്ഷയായിരുന്നു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂള് വിദ്യാര്ഥികള് ചേര്ന്നാണ് പുസ്തകത്തിനുവേണ്ടി ചരിത്രക്കുറിപ്പുകള് തയ്യാറാക്കിയത്. കുട്ടികള് എഴുതിയ സ്വന്തം ദേശത്തിന്റെ ചരിത്രം മാറ്റങ്ങളില്ലാതെയാണ് പുസ്തകത്തില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യാപക അവാര്ഡ് നേടിയ സാമൂഹ്യശാസ്ത്ര കൗണ്സില് ജില്ലാ സെക്രട്ടറി ഐസക് ഡാനിയലിനെ വിദ്യാഭ്യാസ ഉപഡയറക്ടര് വി.ആര്. ഷൈല ചടങ്ങില് ആദരിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്, സാമൂഹ്യശാസ്ത്ര കൗണ്സില് പ്രതിനിധികള്, അധ്യാപക സംഘടനാ പ്രതിനിധികള് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
Leave A Reply
error: Content is protected !!