സൗരോര്‍ജ്ജ പ്ലാന്റ്; ആലപ്പുഴയിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവല്‍ക്കരണവും തുടങ്ങി

സൗരോര്‍ജ്ജ പ്ലാന്റ്; ആലപ്പുഴയിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവല്‍ക്കരണവും തുടങ്ങി

ആലപ്പുഴ: വീടുകളില് സബ്‌സിഡിയോടുകൂടി ഗ്രിഡ് ബന്ധിത സൗരോര്ജ്ജ പ്ലാന്റുകള് സ്ഥാപിക്കുന്ന അനര്ട്ടിന്റെ സൗരതേജസ് പദ്ധതിയുടെ ഭാഗമായി ബോധവല്ക്കരണ പരിപാടിക്കും സ്‌പോട്ട് രജിസ്‌ട്രേഷനും തുടക്കമായി.
ജില്ലാ പഞ്ചായത്ത് ഹാളില് എ.എം. ആരിഫ് എം.പി ആദ്യഗുണഭോക്താവായി രജിസ്റ്റര് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ന് (ജനുവരി 15) വൈകുന്നേരം ആറു വരെ നീണ്ടു നില്ക്കുന്ന പരിപാടിയില് പൊതുജനങ്ങള്ക്ക് ഡെവലപ്പര്മാരുമായി നേരിട്ട് സംവദിക്കുന്നതിന് അവസരമുണ്ടാകും. സൗരോര്ജ്ജ പ്ലാന്റിനുവേണ്ടി രജിസ്‌ട്രേഷന് നടത്താനും ഡവലപ്പറെ നേരിട്ട് തിരഞ്ഞെടുക്കുവാനും സാധിക്കും. പ്രമുഖ ബാങ്കുകളുടെ വായ്പാ സൗകര്യവുമുണ്ട്.
സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും അനെര്ട്ടിന്റെ ഹെല്പ് ഡെസ്‌ക് പ്രവര്ത്തിക്കുന്നു. പദ്ധതിയില് കേന്ദ്ര സര്ക്കാരിന്റെ സബ്‌സിഡി ആനുകൂല്യം 2022 ജൂണില് അവസാനിക്കും.
Leave A Reply
error: Content is protected !!