കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ .നിലവിൽ സംസ്ഥാനത്ത് കൊറോണ കേസുകളുടെയും ഒമിക്രോൺ കേസുകളുടെയും എണ്ണം വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. ഇതിന് പുറമേ സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രാഷ്‌ട്രീയ കൂടിച്ചേരലുകളും സംസ്ഥാനത്ത് അനുവദിക്കുകയില്ല.

വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 4031 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 17,652 ആയി ഉയർന്നു. 5.1 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave A Reply
error: Content is protected !!