പൊലീസ് വലയിൽ കോടതി സമുച്ചയം

പൊലീസ് വലയിൽ കോടതി സമുച്ചയം

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി പറയുന്ന ജില്ലാ സെഷൻസ് കോടതി ഉൾപ്പെടുന്ന കോട്ടയം കലക്ടറേറ്റ് ഇന്നലെ രാവിലെ 7 മണി മുതൽ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. 70 പൊലീസുകാർ കലക്ടറേറ്റിന് അകത്തും പുറത്തുമായി സംഘർഷസാധ്യത മുന്നിൽ കണ്ടു നിലയുറപ്പിച്ചു. കലക്ടറേറ്റിലേക്കുള്ള മൂന്നു കവാടങ്ങളും പൊലീസ് പൂർണ നിയന്ത്രണത്തിലാക്കി. കലക്ടറേറ്റ് ഉദ്യോഗസ്ഥരെയും കോടതി ജീവനക്കാരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം മാത്രമാണ് ഉള്ളിലേക്കു കടത്തിവിട്ടത്.

ജില്ലാ സെഷൻസ് കോടതി ഒന്നിന്റെ മുന്നിലൂടെയുള്ള റോഡ് പൊലീസ് ബാരിക്കേഡുകൾ വച്ച് രാവിലെ തന്നെ അടച്ചു. കോടതിമുറിക്കുള്ളിലും പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ടവരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് കോടതി മുറിയിൽ പ്രവേശിപ്പിച്ചത്

Leave A Reply
error: Content is protected !!