രാജ്യത്തെ 150ലധികം സ്റ്റാർട്ടപ്പുകളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

രാജ്യത്തെ 150ലധികം സ്റ്റാർട്ടപ്പുകളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

രാജ്യത്തെ 150ലധികം സ്റ്റാർട്ടപ്പുകളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും.വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം സംവദിക്കുക. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡിപിഐഐടിയും, വാണിജ്യ-വ്യവസായ മന്ത്രാലയവുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

എന്റർപ്രൈസ് സിസ്റ്റംസ്, ബഹിരാകാശം, ഇൻഡസ്ട്രി 4.0, സെക്യൂരിറ്റി, ഫിൻടെക്, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുക്കും. സുസ്ഥിര വികസം, പ്രാദേശികം മുതൽ ആഗോളം വരെ, ഭാവിയുടെ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി 150ഓളം വരുന്ന സ്റ്റാർട്ടപ്പുകളെ ആറ് വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply
error: Content is protected !!