സിൽവർ ലൈൻ: സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം

സിൽവർ ലൈൻ: സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം

കണ്ണൂർ: കെ റെയിലിൽ സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാവും. ദിവസവും 5 മുതൽ 10 വരെ കുടുംബങ്ങളെ സർവേ സംഘം സമീപിക്കും. പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലാണ് ആദ്യഘട്ട പഠനം.

 

സംസ്ഥാനത്ത് വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസത്തിനുള്ള നിയമമുണ്ട്. ഈ നിയമം അനുസരിച്ചാണ് കെ- റെയില്‍ പദ്ധതിക്കു വേണ്ടിയും സാമൂഹിക ആഘാത പഠനം നടത്തുന്നത്. എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ടി വരും, എത്രപേര്‍ക്ക് പദ്ധതിമൂലം മാറിത്താമസിക്കേണ്ടി വരും, മറ്റ് പ്രത്യാഘാതങ്ങളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും.

Leave A Reply
error: Content is protected !!