ന്യൂനമർദം: ഗൾഫിൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂനമർദം: ഗൾഫിൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂനമർദം മൂലം ഗൾഫിൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .യു.എ.ഇ.യിലും ഒമാന്റെ വിവിധ ഭാഗങ്ങളിലുമായാണ് മഴ ശക്തമാവുക. ഒമാനിൽ മുസന്ദം ഗവർണറേറ്റ്, നോർത്ത് അൽ ബാത്തിന എന്നിവിടങ്ങളിൽ മഴപെയ്യും.

15 മുതൽ ഏതാനും ദിവസങ്ങളിൽ ന്യൂനമർദത്തിന്റെ സ്വാധീനമുണ്ടാകുമെന്നാണ് വിവരം. യു.എ.ഇ.യിൽ പരക്കെ ഇടിയോടുകൂടിയ മഴ ലഭിക്കും. മഴയ്ക്കുമുമ്പ് കനത്ത പൊടിക്കാറ്റിനും മൂടൽമഞ്ഞുനിറയാനും സാധ്യയുണ്ട്. ദൂരക്കാഴ്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് അതീവശ്രദ്ധയോടെമാത്രം വാഹനങ്ങൾ ഓടിക്കണമെന്നും ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!