ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി: പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

കേസിൽ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും ആണ് അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

 

Leave A Reply
error: Content is protected !!