നാളികേരത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം-മന്ത്രി പി. പ്രസാദ്

നാളികേരത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം-മന്ത്രി പി. പ്രസാദ്

ആലപ്പുഴ : നാളികേരത്തിന്റെ മൂല്യ വര്ധിത ഉത്പന്നങ്ങള് നിര്മാണത്തിന് പ്രാധാന്യം നല്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിര്ദേശിച്ചു. കായംകുളം നഗരസഭയിലെ കേര ഗ്രാമം പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവര്ധിത ഉത്പന്നങ്ങളിലൂടെ കൂടുതല് ലാഭം നേടുന്നതിനുള്ള സാധ്യത കര്ഷകര് പ്രയോജനപ്പെടുത്തണം. സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതി നാളികേര കൃഷിയുടെ സംരക്ഷണവും വ്യാപനവും മൂല്യവര്ധിത ഉത്പന്ന നിര്മാണത്തിനുമാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നൽകാൻ സമൂഹം തയ്യാറാവണം-അദ്ദേഹം പറഞ്ഞു.
കായംകുളം നഗരസഭയിലെ 44 വാർഡുകളിലായി 250 ഹെക്ടർ സ്ഥലത്ത് 43750 തെങ്ങുകളെ സംരക്ഷിക്കുവാനാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വര്ഷത്തേക്ക് പദ്ധതിക്കായി 76 ലക്ഷം രൂപയാണ് ചെലവിടുക. ഇതിനായി വാർഡ് തലത്തിൽ കേര സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
കായംകുളം കാദിശ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ മുഖ്യാതിഥിയായിരുന്നു.
ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, കായംകുളം നഗരസഭാ വൈസ് ചെയർമാൻ ജെ. ആദർശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മായാദേവി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. ശ്രീരേഖ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രമ ദേവി, എലിസബത്ത് ഡാനിയേൽ, കൃഷിഅസിസ്റ്റൻറ് ഡയറക്ടർ റജീന ജേക്കബ്, ഫീൽഡ് ഓഫീസർ ജെ. ഉഷ, കായംകുളം കേര സമിതി കൺവീനർ രാധാകൃഷ്ണമേനോൻ നഗരസഭ സെക്രട്ടറി ധീരജ് മാത്യു ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു. മേഖലയിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
Leave A Reply
error: Content is protected !!