സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോട്ടയം: സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം കുറിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും , ജില്ലാ കമ്മറ്റിയേയും , സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഇന്ന് തെരഞ്ഞെടുക്കും.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഉണ്ടാവില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥിയുടെ തോൽവിയിൽ സി.പി.എം. അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിനെതിരേ കോട്ടയം സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു.

പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായെന്ന്‌ മാത്രമാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. എന്നാൽ, തോൽവിക്ക്‌ കാരണക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടില്ല. ഇതൊരു തട്ടിക്കൂട്ട്‌ റിപ്പോർട്ടായി മാത്രമേ കാണാൻ കഴിയൂവെന്നും വിമർശനമുയർന്നിരുന്നു.

Leave A Reply
error: Content is protected !!