റേഷന്‍ വിതരണം സാധരണ നിലയില്‍; പ്രയാസങ്ങള്‍ പരിഹരിച്ചതായി ഭക്ഷ്യ മന്ത്രി

റേഷന്‍ വിതരണം സാധരണ നിലയില്‍; പ്രയാസങ്ങള്‍ പരിഹരിച്ചതായി ഭക്ഷ്യ മന്ത്രി

വയനാട്: മെഷീന്‍ തകരാറുമൂലം കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം നല്‍കുന്നതില്‍ നേരിട്ട പ്രയാസങ്ങള്‍ പരിഹരിച്ചതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

സംസ്ഥാനത്താകെ റേഷന്‍ വിതരണം സുഗമമായി നടക്കുന്നു. അനാവശ്യ ഭീതി പരത്തി ആളുകള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ശ്രമങ്ങളില്‍ നിന്നും തല്‍പരകക്ഷികള്‍ വിട്ടു നില്‍ക്കണം. യന്ത്രതകരാര്‍ ശ്രദ്ധയില്‍പ്പെട്ട ശനിയാഴ്ച്ച എകദേശം രണ്ടര ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭ്യമായിരുന്നു. എന്നാല്‍ തിങ്കള്‍, ചൊവ്വ ദിസവങ്ങളില്‍ ചില റേഷന്‍ വ്യാപാരികള്‍ കട അടച്ചിടുന്ന രീതിയിലുളള സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ഏകദേശം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്തു.

ബുധനാഴ്ച്ചയോടെ ഐ.ടി വിദഗ്ധരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുഗമമായി അരി വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഇത് കാണിക്കുന്നത് എല്ലാവരും സഹകരിച്ചിരുന്നെങ്കില്‍ പ്രയാസങ്ങള്‍ കൂടാതെ അരി വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ്. റേഷന്‍ ലൈസന്‍ സികളും സര്‍ക്കാറിന്റെ ഭാഗമാണെന്ന് മനസിലാക്കണം. കട അടച്ചിടുന്ന രീതിയിലുളള സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

Leave A Reply
error: Content is protected !!